കോഴിക്കോട് താമരശ്ശേരി കിടവൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ദോസ്ത് വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. ആലുവയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് ലോഡ് മായി പോവുകയായിരുന്ന ദോസ്ത് വാഹനം ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചാണ് കുടുങ്ങി കിടന്ന ആലുവ സ്വദേശി യാസീൻ 24 വയസ്സ് എന്ന യുവാവിനെ പുറത്തെടുത്തത്. പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിലേക്ക് മാറ്റി
റിപ്പോർട്ട്: ലത്തീഫ് അടിവാരം താമരശ്ശേരി