കുടുംബ വഴക്ക്; ഗർഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി



 മംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നവൂർ ഗ്രാമത്തിലെ ബഡഗുണ്ടിയിൽ ആണ് സംഭവം. 45 കാരി ജയന്തിയെയാണ് ഭർത്താവ് തിമ്മപ്പ രാമ മൂല്യ (52) കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം തിമ്മപ്പ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ചെന്നാണ് വിവരം. ബുധനാഴ്‌ച രാത്രി ഇവരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ജയന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2010-ലാണ് ഇവർ വിവാഹിതരായത്. വിവാഹിതരായി 15 വർഷമായെങ്കിലും ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാൽ ജയന്തി ഇപ്പോൾ ഗർഭിണിയായിരുന്നു. ജൂലായ് രണ്ടിന് പ്രസ്ഥത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ  നടത്താൻ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബണ്ട്വാൾ റൂറൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Post a Comment

Previous Post Next Post