‌വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; ബസിന്റെ ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്



കോഴിക്കോട് :  വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്. മണിയൂർ സ്വദേശി വിലങ്ങിൽ സുബാഷിനാണ് പരിക്കേറ്റത്. ബൈക്കിന് മുകളിലേക്ക് ബസ് കയറിയിറങ്ങി കാലിന് പരിക്കേറ്റ ഇദ്ദേഹത്ത വടകര ഗവ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു

വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വടകര തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. പുതിയ സ്റ്റാന്റിൽ നിന്നും ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്

ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. തിരുവള്ളൂർ ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡ് കൂടെ തുറന്നതോടെ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഇവിടെ കുരുക്കിൽപ്പെടാറുണ്ട്.


Post a Comment

Previous Post Next Post