മലപ്പുറം: കരുവാരകുണ്ട് അങ്ങാടി അൽമാസ് ഹോസ്പിറ്റലിന് സമീപം വൈകുന്നേരം കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ രണ്ടര വയസ്സുള്ള നെഫ്‌ലാൽ മരണപ്പെട്ടു. മുജീബും ഭാര്യയും കുട്ടിയും സഞ്ചരിച്ച സ്കൂട്ടിയും എതിരെ വന്ന നിയന്ത്രണം വിട്ട കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കേരളയിൽനിന്നും പുന്നക്കാട് പി എം എസ് ഹോസ്പിറ്റലിലേക്ക് കാലിന് പൊട്ടുള്ളതുകൊണ്ട് ചികിത്സക്ക് പരിശോധനക്ക് വരുകയായിരുന്ന മുജീബിന്റെ സ്കുട്ടിയും എതിരെ നിയന്ത്രണം വിട്ട് വന്ന വേഗണർ കാറുമാണ് കൂട്ടിയിടിച്ചത്.. കാറ് നിയന്ത്രണം വിട്ട് റോങ്ങ് സൈഡ് ലൂടെ കയറി സ്കൂട്ടർ ഇടിക്കുകയും ഫുട്പാത്തിലൂടെ ഒരു മുഴം നീങ്ങുകയും ചെയ്തു. ഉടൻതന്നെ അടുത്തുള്ള ഹോസ്പിറ്റലിലും തുടർന്ന് പുന്നക്കാടുള്ള സ്വകാര്യ ഹോസ്പിറ്റലിൽ കൊണ്ടുപോയി പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. കുട്ടി ഹോസ്പിറ്റലിൽ എത്തിയതിനുശേഷം ആണ് മരണപ്പെട്ടത്.. മുജീബിനും ഭാര്യക്കും കാലിനും കയ്യിനും പരികുകളുണ്ട്. കരുവാരകുണ്ട് കക്കറയിൽ മദ്രസ അധ്യാപകനാണ് മുജീബ്