ചാലക്കുടിയിൽ വൻ തീപിടുത്തം : പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടുത്തം



തൃശ്ശൂർ   ചാലക്കുടിയിൽ വൻ തീപിടുത്തം. ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുന്നു.സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ് ഇതിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. വിവിധ ഇടങ്ങളില്‍ സ്ഥലത്തേക്ക് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ എത്തുകയാണ്.

Post a Comment

Previous Post Next Post