പാലക്കാട് കല്ലടിക്കോട്: ദേശീയപാതയിൽ കരിമ്പ ജംങ്ഷന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. പിക്കപ്പ് വാൻ ഡ്രൈവർ കരുവരുണ്ട് സ്വദേശിസുധീഷ് (40) വെസ്റ്റ് ബംഗാൾ സ്വദേശികളായ അലിഫ് സൈഖ് (31), പ്രഭാസ് (49), നസീർ മാലിക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം വട്ടമ്പലം മദർകെയർ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ വേറെ രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു അവർക്ക് നിസാര പരിക്കേറ്റു.
