ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്ക്; കണ്ണൂർ കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ ബാവലി പുഴയിൽ കാണാതായി



 കണ്ണൂർ കൊട്ടിയൂർ:  കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മലയോര പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്.......



Post a Comment

Previous Post Next Post