ബസിന്‍റെ വാതിൽപടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്


പത്തനംതിട്ട : ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ലയിലെ പൊടിയാടിയിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിദ്യാർത്ഥി വാതിൽ പടിയിൽ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റോപ്പിൽ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര-തിരുവല്ല റൂട്ടിൽ ഓടുന്ന രഘു മോൻ എന്ന ബസിൽ നിന്നുമാണ് കുട്ടി തെറിച്ച് വീണത്. സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജങ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു.

തങ്ങളുടെ ബസിൽ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ മനു കുമാറിനോട് തട്ടിക്കയറി. തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മിൽ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതിൽ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു.

Post a Comment

Previous Post Next Post