കാസർകോട്:ഇന്നോവ കാറിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. മഞ്ചേശ്വരം പൊസോട്ടാണ് അപകടം. മഞ്ചേശ്വരം ബങ്കരയിലെ മൂസ കുഞ്ഞിയുടെ മകൻ മുഹമ്മദ് സാദിഖ് 40 ആണ് മരിച്ചത്. റോഡിന്റെ കിഴക്ക് ഭാഗത്താണ് അപകടം. ഹൊസങ്കടിഭാഗത്തേക്ക് ഓടിച്ചു വന്ന കെ എൽ 14 എ ഡി 7000 നമ്പർ കാർ ഇടിച്ചാണ് മരണം. കാർ ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.