ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

 


ആലപ്പുഴ: ചെങ്ങന്നൂരിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മുങ്ങി മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള എട്ടംഗ സംഘമാണ് എത്തിയത്.

മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനിടെ ഗണേശൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തതന്നെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post