ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഉൾകാട്ടിൽ വെച്ചായിരുന്നു സംഭവം.