തിരുവനന്തപുരം: ലോറിയിൽ തടി കയറ്റുന്നതിനിടെ വഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം വെണ്ണിയൂർ നെല്ലിവിള പ്ലാവിള സ്വദേശി ബൈജു (46) ആണ് മരിച്ചത്. കഴിഞ്ഞ 25-ാം തീയ്യതി വെണ്ണിയൂർ കാട്ടുകുളം ജംഗ്ഷനിലുള്ള കോട്ടുകാൽ സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരം മുറിച്ച ശേഷം തടി ചുമന്ന് ലോറിയിൽ കയറ്റുന്നതിനിടയിൽ സിമന്റ് തറയിൽ വഴുതി വീഴുകയായിരുന്നു.