സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞതായി നിഗമനം : മുള്ളൂര്‍ കായലില്‍ ഹെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി



തൃശൂര്‍: മുള്ളൂര്‍ കായലില്‍ ഹെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം. തൃശൂര്‍ തോളൂര്‍ പഞ്ചായത്തിലെ അടാട്ട് – അയ്നിക്കാട് മുള്ളൂര്‍ കായലിലാണ് സംഭവം.തലയില്‍ ഹെല്‍മെറ്റ് വെച്ച നിലയില്‍ അടാട്ട് സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞതാകാം എന്നാണ് നിഗമനം.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം  നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post