കൊച്ചി: എറണാകുളം ആലുവയില്‍ വീടിനുള്ളില്‍ വൃദ്ധയുടെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആലുവ ഇളങ്ങാപ്പുറം സ്വദേശിനി ഓമനയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്.
ഓമനയുടെ മരണശേഷം മൃതദേഹം എലി കടിച്ചു മുറിച്ച നിലയിലായിരുന്നു. ഓമനയെ അന്വേഷിച്ച് ബന്ധുക്കള്‍ ആലുവയിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഓമനയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.