ദേശീയപാതയിൽ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു



ആലപ്പുഴ: ദേശീയപാതയ്ക്കുവേണ്ടിയെ ടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കായംകുളം കെ.പി.സിക്ക് സമീപമാണ് അപകടം

 നൂറനാട് പാലമേല്‍ എരുമക്കുഴിയില്‍ ബാലൻ പറമ്ബില്‍ മഹേഷ്ബാബുവിന്റെ മകൻ ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് കുഴിയില്‍ വീഴുകയായിരുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഓടയ്ക്കായി കുഴിച്ചയിടത്താണ് വീണത്. ഇന്നലെ രാത്രി 10നായിരുന്നു അപകടം.


ഉടൻ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ എത്തും മുമ്ബേ മരിച്ചു. പിന്നാലെ കായംകുളം കെ.എസ്.ആർ.ടി.സിക്ക് സമീപം കമലാലയം ജംഗ്ഷനില്‍ രാത്രി 11ന് ബൈക്ക് കുഴിയില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഐക്യ ജംഗ്ഷൻ സ്വദേശി നബീൻ ഷായ്ക്ക് ആണ് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post