ഷൈൻ ടോമിന്റെ അച്ഛൻ ചാക്കോ വിടവാങ്ങി. പുലർച്ചെ സേലത്തുവച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ വാഹനം ഭാഗികമായി തകരുകയും ഷൈനിനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു. മകന്റെ ഒരു സുഹൃത്തായി നിഴലായി ചാക്കോ ഇപ്പോഴും ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ യാത്രയിലും രണ്ടുപേരും ഒരുമിച്ചായിരുന്നു.
ഷൈനിന്‍റെ ചികിത്സാര്‍ഥം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം.ഷൈനിന്‍റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.കാറിന്‍റെ മുൻ സീറ്റിലായിരുന്നു ചാക്കോ ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു.
അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.