കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം



കണ്ണൂർ : കൂത്ത്പറമ്പിൽ ടൂറിസ്റ്റ് ബസ്സിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.

സി.വി.സുകുമാര (60)നാണ് മരിച്ചത് . KL 40 8499 പപ്പോയി എയർ ബസാണ് അപകടത്തിൽ പെട്ടത്.നാട്ടുകാർ ചേർന്ന് സാഹസികമായി ഉള്ളിൽ കുടുങ്ങിയ സുകുമാരനെ. പുറത്തെടുത്ത് കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തിരുന്നു. ഭാര്യ: രഞ്ജിനി , മക്കൾ :സരിൻ, സച്ചിൻ, സയന ......



Post a Comment

Previous Post Next Post