യുവാവിന്‍റെ ബൈക്കിന് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ചു.. യുവാവിന് ദാരുണാന്ത്യം



കായംകുളം: ആലപ്പുഴ പൂച്ചാക്കലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വെളുപ്പിന് മണിക്ക് പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ പരേതനായ നകുലന്റെ മകൻ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്.

രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ പൂച്ചാക്കൽ പൊലീസ് തുറവൂർ ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ലതിക സഹോദരൻ: അഖിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post