അച്ഛന്‍ ഓടിച്ച കാറിനടിയില്‍പ്പെട്ടു.. രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം



മുള്ളേരിയ: കാസർകോട്‌ മുള്ളേരിയയിൽ കാർ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു. ബെള്ളിഗെ സ്വദേശികളായ ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. വ്യാഴം പകൽ മൂന്നരയ്ക്കാണ് അപകടം. കുടുംബത്തോടൊപ്പം ഗൃഹപ്രവേശനത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.


മുള്ളേരിയ- ബദിയടുക്ക റോഡിൽ വീടിന് സമീപം കാർ ഹമ്പിൽതട്ടി നിന്നപ്പോൾ ശ്രീവിദ്യയും മക്കളും ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു. പിന്നാലെ കാർ നീങ്ങി മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി. കുട്ടി തൽക്ഷണം മരിച്ചു. അപകടത്തിൽ പരിക്കേറ്റ മൂത്തമകൾ ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.


മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്ക‌ാരം നടക്കും.

Post a Comment

Previous Post Next Post