സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ മുല്ലപ്പെരിയാറിൽ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി



മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. 17 വയസായിരുന്നു.

Post a Comment

Previous Post Next Post