മഴ കനത്തു, ഹിമാചലിൽ 110 പേർ മരിച്ചു: 35 പേരെ കാണാതായി


ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരണ സംഖ്യ ഉയരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 1,220 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. 250 ത്തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.


കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലേർട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മധ്യ പ്രദേശ്, ഉത്തരഖണ്ഡ്, ഉത്തർ പ്രദേശ് ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ദില്ലിയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. അടുത്ത 4 ദിവസം കൂടി വടക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post