ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
കാർത്തികപ്പള്ളി വെട്ടുവേനി പള്ളിക്കല്‍ ഗോപിയുടെ ഏകമകൻ കാളിദാസൻ (20) ആണ് മരിച്ചത്. കെവി ജെട്ടി കാട്ടില്‍ മാർക്കറ്റ് പുത്തൻ കരിയില്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് 3. 30 ന് ആയിരുന്നു അപകടം. കൂടെയുണ്ടായിരുന്ന താമല്ലാക്കല്‍ ഹുസ്ന മൻസില്‍ ഹാജ ഹസൻ (20), എറണാകുളം സ്വദേശി ആകാശ് എന്നിവർക്ക് പരിക്കേറ്റു.
ദുബായില്‍ ജോലിക്കു പോയിരുന്ന കാളിദാസൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ് ശ്രീകല സൗദിയില്‍ നഴ്സാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍
