വയറിളക്കവും ഛർദ്ദിയും.. കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ

 


എറണാകുളം തൃക്കാക്കര കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും. 35 വിദ്യാത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാത്ഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നുവെന്നാണ് സംശയിക്കുന്നത്.

വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ടാങ്കിലെ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ രോഗബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ. നിലവിൽ വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം

Post a Comment

Previous Post Next Post