പെരിന്തൽമണ്ണ ആനമങ്ങാട് ബൈക്കും ഇന്നോവ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാംകുളം ഓടമല സ്വദേശിയായ യുവാവ് മരിച്ചു. ഒടമല വട്ടപ്പറമ്പിൽ മുഹമ്മദാലിയുടെ മകൻ ആഷിക്(23) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി..
