അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട്‌ മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.  ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്.


മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിവരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കാല് തെന്നി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൂടുതൽ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കും.

Post a Comment

Previous Post Next Post