ഹരിപ്പാട് അവധിക്ക് നാട്ടിലെത്തിയ സൈനികൻ ബൈക്ക് അപകടത്തിൽ മരിച്ചു
തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് പാണ്ടി തെക്കതിൽ സതീന്ദ്രന്റെ മകൻ ദേവിസ്( 37) ആണ് മരിച്ചത്. കാട്ടിൽ മാർക്കറ്റ് കെ വി ജെട്ടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു അപകടം.
നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന് സമീപം ഇട്ടിരുന്ന കുടിവെള്ള പൈപ്പിൽ ഇടിച്ചു മറിയുകയായിരുന്നു. ദേവിസ് ഒരാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്
