കുവൈത്ത് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി റിഷാദ് (29) ആണ് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി കുവൈത്തിൽ പ്രവാസിയാണ്. അടുത്ത ആഴ്ച അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: അബ്‌ദുല്ല മഠത്തിൽ. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.
