തൃശ്ശൂർ മാള :അഷ്ടമിച്ചിറയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുഴിക്കാട്ടുശേരിയില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തുശേരി സ്വദേശി കോട്ടക്കകത്തുകാരൻ ജോയ്(64) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് അപകടം.
കുഴിക്കാട്ടുശേരിയിലെ മരിയ തെരേസ ആശുപത്രിയില്‍ ആദ്യം എത്തിച്ചു. അവിടെനിന്ന് അപ്പോളോ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നീന, മക്കള്‍: അലീന, അച്ചു. മരുമകൻ: ജിതിൻ.
