ടോറസ് ലോറി മറിഞ്ഞു: ഡ്രൈവര്‍ രക്ഷപ്പെട്ടു


കൈയ്പമംഗലം: പെരിഞ്ഞനത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത്.

നിർദിഷ്ട ദേശീയപാത നിർമാണക്കമ്ബനിയുടെ ടോറസാണ് ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞത്. വാഹനത്തില്‍നിന്ന് മെറ്റല്‍ ഇറക്കിയെങ്കിലും ടോറസ് വൈകിയും നിവർത്തിയിട്ടില്ല. പെരിഞ്ഞനം കൊറ്റംകുളം പാലത്തിന് തെക്കുഭാഗത്താണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല

Post a Comment

Previous Post Next Post