തൃശ്ശൂർ കണ്ണാറ: ഒരപ്പൻപാറയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർക്കു പരിക്കേറ്റു. പട്ടിക്കാട് സ്വദേശി അജയ്, ഓട്ടോ ഡ്രൈവർ പീച്ചി തെക്കേക്കുളം സ്വദേശി അഖില്‍ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജയ് യുടെ പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പീച്ചി ഭാഗത്തുനിന്നും വരികയായിരുന്ന കാർ പട്ടിക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ പുറത്തെടുത്തത്.
പീച്ചി പോലീസും തൃശൂരില്‍നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
