കോഴിക്കോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



കോഴിക്കോട്:   കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രവര്‍ മുക്കം പൂളപ്പൊയില്‍ നീലേശ്വരം സ്വദേശി ...

ചെട്ടിയാം ചാലില്‍ അബ്ദുറഹ്‌മാന്‍, കാറില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുത്തേരി കപ്പുമല വളവില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. നിരവധി അപകടങ്ങള്‍ നടന്ന സ്ഥലത്ത് തന്നെയാണ് വീണ്ടും അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. 

അബ്ദുറഹ്‌മാനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്ത്രീയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ട് വാഹനങ്ങളുടെയും മുന്‍വശം അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗത തടസ്സമുണ്ടായി. അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു

Post a Comment

Previous Post Next Post