ആലപ്പുഴയിൽ ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി…അധ്യാപകന് പരിക്ക്

 


ആലപ്പുഴ: ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. ലജ്നത്ത് എൽപി സ്കൂളിലെ അധ്യാപകൻ കോട്ടയം കങ്ങഴ സ്വദേശി സജാദ് റഹ്മാൻ (25) ആണ് പരിക്കേറ്റത്. കഴുത്തിനാണ് പരിക്കേറ്റത്.


ചുങ്കത്ത് അധ്യാപകൻ താമസിക്കുന്ന സ്ഥലത്തു നിന്ന് സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നു താഴെ വീണ സജാദിനെ തൊട്ടു പിന്നാലെ വാഹനത്തിലെത്തിയ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫിഖാനാണ് ആശുപത്രിയിലെത്തിച്ചത്. പൊട്ടി വീണ കേബിൾ കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നത് വലിയ അപകടം ഒഴിവാക്കി

Post a Comment

Previous Post Next Post