മൂവാറ്റുപുഴ: കുളിക്കുന്നതിനിടെ മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സൗത്ത് മാറാടി ആഷ്‌ലി ഫര്‍ണിച്ചര്‍ ഷോപ്പ് ജീവനക്കാരനായ ബാംഗ്ലൂര്‍ സ്വദേശി ഫയാസ് ഖാന്‍ (45) നെയാണ് ഞായറാഴ്ച വൈകിട്ട് നാലരയോടെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാത്രി കയനാട് നിന്ന് മൃതദേഹം കണ്ടെത്തിയത്.
