ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുന്നതിനിടെ രണ്ടു​പേർ ലോറിയിടിച്ച് മരിച്ചു



 മഞ്ചേശ്വരം : കുഞ്ചത്തൂരിൽ ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത് ഗണപതി (23) എന്നിവരാണ് മരിച്ചത്. ഗുജറാത്ത് ആസ്ഥാനമായ എടിഎംഎസ് കമ്പനിയുടെ തൊഴിലാളികളാണ്.

ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് അപകടം. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post