ഇടുക്കി ചക്കുപള്ളത്താണ് സംഭവം. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിക്കിടെയാണ് അപകടം ഉണ്ടായത്. മരക്കൊമ്പ് ഒടിഞ്ഞുവീഴുന്നതിനോടൊപ്പം തൊഴിലാളിയും വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
