നെയ്യാറ്റിൻകരയിൽ മതിൽ തകർന്നുവീണു.. വഴിയിലൂടെ പോയ രണ്ട് കുട്ടികൾക്ക് പരിക്ക്

 


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. കുന്നത്തുകാൽ ചാവടിയിലാണ് മതിൽ തകർന്ന് വഴിയാത്രക്കാരായ കുട്ടികൾക്ക് പരിക്കേറ്റത്. ചാവടി സ്വദേശികളായ ഭ​ഗത് (8), ഋത്വിക് (3) എന്നിവർക്കാണ് പരിക്കേറ്റത്

മഴയത്താണ് സംഭവം. ഹോളോബ്രിക്സ് കമ്പനിയുടെ കാലപ്പഴക്കം ചെന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഭഗത്തിൻ്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ചികിത്സക്കായി കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post