ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ തിരൂരിൽ ബുള്ളറ്റും സിമൻ്റ് മിക്സിംഗ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴയന്നൂർ തെക്കേത്തറ സ്വദേശി കല്ലിങ്കല്‍ വീട്ടിൽ നാരായണൻ കുട്ടി മകൻ അഖിൽ(29)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30 ത്തോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബുള്ളറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബുള്ളറ്റിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ലോറി ഡ്രൈവർ വെട്ടിച്ചു മാറ്റുന്നതിനിടെ ലോറി സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈദ്യുതി പോസ്റ്റ് തകർത്തതോടെ മണിക്കൂറുളോളം റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. സംസ്കാരം പിന്നീട് നടത്തും. വത്സലയാണ് അമ്മ. അനില ആണ് സഹോദരി.
