തായിഫ് : പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട്, തിരുവമ്പാടി സ്വദേശി സ്രാമ്പിക്കൽ, തണൽ, മുസ്തഫ(46) ആണ് മരിച്ചത്. തായിഫിൽ നിന്നും 200 കിലോമീറ്റർ അകലെ ദുലൂമിൽ ആണ് സംഭവം. പാക്കിസ്ഥാനി ഓടിച്ച ട്രക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ട്രക്ക് ഡ്രൈവറായ പാക്കിസ്ഥാനി പൗരൻ പൊലീസ് കസ്റ്റഡിയിലാണ്. പരേതരായ സ്രാമ്പിക്കൽ ഇമ്പിച്ചാലി, ആച്ചുമ്മ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം തായിഫ് ഫോറൻസിക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗദി അറേബ്യ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (സദ് വ) പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു......
