ജിദ്ദ: ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ
കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്‌ദുൽ മജീദ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് ആണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ച് വയസായിരുന്നു.
ജിദ്ദയിൽ നിന്ന് ജിസാൻ ഭാഗത്തേക് സ്റ്റേഷനറി സാധനങ്ങളുമായി പോയ ഡയന സെയ്ൽസ് വാഹനം ആണ് പുലർച്ചെ അപകടത്തിൽ പെട്ടത്. ജിദ്ദ ജാമിയ ഖുവൈസിൽ ആയിരുന്നു താമസിച്ചിരുന്നത്.
അപകടത്തിൽ ഡ്രൈവർ ഷൗക്കത്തലി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ഡയന വാഹനത്തിൻ്റെ ക്യാബിൻ പൂർണ്ണമായി തകർന്നു. ജിദ്ദയിൽ നിന്ന് ജിസാൻ ഭാഗത്തേക്കുള്ള യാത്രയിൽ ജിദ്ദയിൽ നിന്ന് 200 KM ദൂരെ അലിത്തിനടുത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്.
കോഴിക്കോട് പാറോപ്പടി സ്വദേശിക്ക് പരിക്കുമുണ്ടെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു. നടപടി ക്രമങ്ങൾക്ക് അലിത് കെഎംസിസി, ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങും നേതൃത്വം നൽകുന്നുണ്ട്.
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/CV7sTRjnZ2P1G0UIqOLmTJ
