മുവാറ്റുപുഴ - പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി മുഹമ്മദ് (70) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ റഷീദയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന്(ചൊവ്വ) ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഗണർ കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
