കാടാച്ചിറയില്‍ സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ 25 പേര്‍ക്ക് പരുക്കേറ്റു



 കണ്ണൂർ  കാടാച്ചിറ : കാടാച്ചിറയില്‍ സ്വകാര്യ ബസും കെഎസ്‌ആർടിസിയും കൂട്ടിയിടിച്ച്‌ 25ഓളം യാത്രക്കാർക്ക് പരിക്ക്. കണ്ണൂർ -കൂത്തുപറമ്ബ് കെഎസ്‌ആർടിസിയും തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തില്‍പെട്ടത്.

കാടാച്ചിറ ഡോക്ടർ മുക്കില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post