കോഴിക്കോട് നാദാപുരം: നാദാപുരം എടച്ചേരിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേർക്ക് പരിക്ക്
എടച്ചേരി പോലീസ് സ്റ്റേഷന് സമീപം കളിയാവള്ളി പാലത്തിനടുത്താണ് അപകടം ഉണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണം. വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് തെറ്റായ ദിശയിലെത്തി എതിരെ വന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഓട്ടോ യാത്രക്കാർക്കും ബസ് യാത്രക്കാർക്കും പരിക്കേറ്റു . ഓട്ടോ പൂർണമായും, ബസിന്റെ മുൻഭാഗവും തകർന്നു. പരിക്കേറ്റവരെ ഓർക്കാട്ടേരി ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.
