നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബസിടിച്ച്‌ അപകടം; 20 പേര്‍ക്കു പരിക്ക്

 


പെരിങ്ങോം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു പിന്നില്‍ സ്വകാര്യ ബസിടിച്ച്‌ 20 പേർക്കു പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പെരിങ്ങോം പൊന്നമ്ബാറയിലായിരുന്നു അപകടം.

ചെറുപുഴയില്‍ നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന ശ്രീവിഷ്ണു എന്ന സ്വകാര്യ ബസ് റോഡരികില്‍ നിർത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടിപ്പർ റോഡില്‍ നിന്നും തെന്നിമാറുകയും ബസിന്‍റെ മുൻ ഭാഗം തകരുകയും ചെയ്തു.


ബസ് യാത്രികരായ 20 പേർക്കാണ് പരിക്കേറ്റത്. ബസിന്‍റെ മുൻ വശത്തെ ചില്ല് തെറിച്ചും കമ്ബികളിലിടിച്ചും മറ്റുമാണ് യാത്രികർക്ക് പരിക്കേറ്റത്. ഇവരെ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പയ്യന്നൂർ ഗവ. ആശുപത്രിയിലേക്കും മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ കാടുകളും മറ്റും നീക്കം ചെയ്യുന്നതിന് കരാറെടുത്ത് പ്രവൃത്തി നടന്നു വരികയാണ്. ഇവ എടുത്തുകൊണ്ട് പോകുന്നതിനായെത്തിയതായിരുന്നു ടിപ്പർ.

Post a Comment

Previous Post Next Post