കൂത്താട്ടുകുളം :കൂത്താട്ടുകുളം എം.സി റോഡില്‍ ആറൂരില്‍ ഇന്ത്യൻ ഓയില്‍ പമ്ബിന് സമീപം പ്ലൈവുഡ് കമ്ബനിയില്‍ നിന്നുള്ള വേസ്റ്റുമായിപ്പോയ മിനിലോറിക്ക് തീപിടിച്ചു.
വാഹനത്തിന്റെ എൻജിന്റെ ക്യാബിനില്‍ നിന്നുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായത്. വാഹനത്തിന്റെ ഏതാനും ഭാഗങ്ങളില്‍ തീ പടർന്നു.
സമീപത്തുണ്ടായിരുന്ന പമ്ബിലെ ജീവനക്കാരും കൂത്താട്ടുകുളത്തുനിന്ന് എത്തിയ ഫയർ ഫോഴ്സും സമീപത്തുണ്ടായിരുന്ന ഭാരത് ബെൻസ് കമ്ബനിയിലെ മെക്കാനിക്ക് വിഭാഗത്തില്‍ നിന്നുള്ള ജീവനക്കാരും ഹൈവേ പൊലീസിലെ എസ്.ഐ ബിജു വർഗീസ്, സി.പി.ഒ വി.എം. റഫീഖ്, അഷ്റഫ് അമീൻ എന്നിവയുടെ നേതൃത്വത്തില്‍ തീയണച്ചു. എം.സി റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ ആർക്കും പരിക്കില്ല
