തൃശൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ടിപ്പറിടിച്ചു: ഡ്രൈവര്‍ ക്യാബിനില്‍ കുടുങ്ങി

 


തൃശൂർ : ദേശീയപാത കുട്ടനെല്ലൂരില്‍ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ ടിപ്പർ ലോറിയിടിച്ച്‌ അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

ടിപ്പർ ഡ്രൈവർ റിവിൻ വർഗീസി (28)നാണ് പരുക്കേറ്റത്.

ടിപ്പറിന്റെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ തൃശൂർ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ട മിനി ലോറിക്ക് പിന്നിലാണ് ടിപ്പറിടിച്ചത്

Post a Comment

Previous Post Next Post