തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിനുമുന്നിൽ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി( 87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽനിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽനിന്നാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് വിവരങ്ങൾ.
ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന്, വീട്ടിൽ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
