പള്ളിക്കുന്നില്‍ വാഹനാപകടം : കാര്‍ ഡ്രൈവറായ വിമുക്ത ഭടന് പരിക്ക്

 


കണ്ണൂർ:പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റില്‍ വാഹനാപകടം. ടാങ്കർലോറിയിലിടിച്ച്‌ നിയന്ത്രണം വിട്ട കാർ മറ്റൊരു ലോറിയിലിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ കാർ ഡ്രൈവർക്ക് നിസാരപരിക്കേറ്റു. കാർ ഡ്രൈവർ പയ്യാവൂർ സ്വദേശി നാറാത്ത് താമസക്കാരനുമായ വിമുക്തഭടൻ ഷാജി(56)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബുധനാഴ്ച്ച രാവിലെ 8.15നാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎല്‍60 കെ 9799 നമ്ബർ ടാങ്കർ ലോറിയില ല്‍ അതേ ദിശയില്‍ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ തളിപ്പറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 08 ബിഎക്സ് 2312 നമ്ബർ ലോറിയിലും ഇടിച്ചാണ് നിന്നത്. അപകടത്തില്‍ കാർ പൂർണമായും തകർന്നു . കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വലിച്ച്‌ പുറത്തേക്കെടുക്കുകയായിരുന്നു.


അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സ്ഥലത്തു നിന്നും നീക്കി ഗതാഗതം നിയന്ത്രിച്ചു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും റോഡിലേക്ക് ഓയില്‍ പരന്നതിനെ തുടർന്ന് ഫയർ സർവീസ് സ്ഥലത്തെത്തി റോഡില്‍ വെള്ളം ചീറ്റി.

Post a Comment

Previous Post Next Post