തേങ്ങ തുറക്കാൻ പോകുന്നതിനിടെ ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

 


പാലക്കാട് കാവശ്ശേരിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാവശ്ശേരി കൃഷിഭവന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ തുറക്കാൻ പോകുന്നതിനിടയാണ് അപകടമുണ്ടായത്.

രണ്ട് മണിയോടെ സമീപത്തെ മറ്റൊരു സ്ത്രീയാണ് ഇവർ താഴെവീണ് കിടക്കുന്ന നിലയിൽ കണ്ടത്. താൽക്കാലികമായി നിർമ്മിച്ച മോട്ടോർ ഷെഡ്ഡിലെ എർത്ത് കമ്പനിയിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു. കാലിൽ എർത്ത് വയർ കുരങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post