കർണാടകയിലെ കുടകിൽ മടിക്കേരിയിലെ ദേവരക്കൊല്ലിയിൽ വാഹനാപകടത്തിൽ നാല് മരണം. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്.
നിഹാദ്, റിസ്വാൻ, റാക്കിബ്, റിഷു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും. ഇവരുടെ മൃതദേഹം സുള്ളിയ ആശുപത്രിയിലേക്ക് മാറ്റി.
