മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥിനി മരിച്ചു



കോട്ടയം: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകർ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനെത്തി.


ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാർഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവർ സഹോദരങ്ങള്‍.

 

Post a Comment

Previous Post Next Post